ന്യൂഡെൽഹി : കൊറോണ രോഗികളെ ചികിത്സിക്കാനായി മാത്രം പ്രത്യേകം സൗകര്യം ഒരുക്കണമെന്നും മറ്റു രോഗികൾ ഉള്ള ആശുപത്രിയിൽ കൊറോണ രോഗികളെ ചികിത്സിക്കുന്നത് രോഗം വ്യാപനത്തിന്റെ തോത് കൂടുമെന്നു ഡോക്ടർമാർ. ഡൽഹിയിലെ സ്വകാര്യ ആശുപത്രികളും ഡോക്ടർമാരുമാണ് ഇത്തരത്തിലുള്ള ഒരു മുന്നറിയിപ്പ് ഡെൽഹി സർക്കാരിന് നൽകിയിരിക്കുന്നത്.
ഡൽഹിയിൽ ദിനം പ്രതി കൊറോണ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ
50 കിടക്കകളിൽ കൂടുതലുള്ള ആശുപത്രികകളിൽ കൊറോണ വൈറസ് രോഗികൾക്കായി 20% സ്ഥലം നീക്കിവെക്കാൻ ഡൽഹി സർക്കാർ ഞായറാഴ്ച നിർദേശിച്ചിരുന്നു. കൊറോണ രോഗികൾക്കായുള്ള സ്വകാര്യ ആശുപത്രികളിലെ കിടക്കകളുടെ എണ്ണം ഇതോടെ 677 ൽ നിന്ന് 2000 ആകുമെന്ന കണക്കുകൂട്ടലിലാണ് സർക്കാർ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. എന്നാൽ ഇത്തരത്തിൽ ചെയ്താൽ കൂടുതൽ രോഗം വ്യാപനം ഉണ്ടാകുമെന്നാണ് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കൊറോണ രോഗികളെയും മറ്റു രോഗികളെയും ഒരേ ആശുപത്രിയിൽ ചികില്സിക്കുന്നതിനു ഒരു അർത്ഥമില്ല, കൊറോണ രോഗികൾക്കായുള്ള ആശുപത്രികളിൽ പ്രത്യേക പ്രവേശന കവാടങ്ങളും പ്രത്യേക സ്ഥലങ്ങളും ഉണ്ടായിരിക്കാം, പക്ഷേ ഞങ്ങൾക്ക് സ്വകാര്യ ആശുപത്രികൾ പലതും സാധാരണ എസിയാണ് ഇത് അണുബാധയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ റേഡിയോളജി വിഭാഗം, ബില്ലിംഗ് ഏരിയ അല്ലെങ്കിൽ പാർക്കിംഗ് എന്നിവ നിങ്ങൾ എങ്ങനെ വേർതിരിക്കും. നിരവധി ബ്ലോക്കുകളുള്ള വലിയ ആശുപത്രികൾക്ക് ഈ കിടക്കകൾ നീക്കിവെക്കാൻ ഒരു പക്ഷെ കഴിയും. എന്നാൽ ചെറുകിട ആശുപത്രികളെ സംബന്ധിച്ച് വെല്ലുവിളി ഏറെയാണ് എന്നാണ് ഡൽഹി മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. ഗിരീഷ് ത്യാഗി പറയുന്നത്.
മറ്റ് രാജ്യങ്ങളുടെ അനുഭവങ്ങളിൽ നിന്ന് നമ്മൾ ഈ സമയത്ത് കാണണം ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ കൊറോണ രോഗികളെ മറ്റു രോഗികൾക്കൊപ്പം ഇടകലർത്തി ചികിത്സിച്ചത്. എന്നാൽ പിന്നീട് അത്തരം ആശുപത്രികളെ രോഗവ്യാപന ഹോട്ടസ്പോട്ടുകളാക്കി മാറ്റിയിരുന്നുവെന്നാണ് സ്വകാര്യ ആശുപത്രികളുടെ കൂട്ടായ്മയായ ദില്ലി വൊളണ്ടറി ഹോസ്പിറ്റൽസ് ഫോറം സെക്രട്ടറി ഡോ. പി കെ ഭരദ്വാജ് പറയുന്നത്.
ഡൽഹിയിൽ തിങ്കളാഴ്ച 635 പുതിയ കേസുകൾ കൂടിയാണ് റിപ്പോർട്ട് ചെയ്തത് . ഇതോടെ ഡൽഹിയിലെ കൊറോണ കേസുകളുടെ എണ്ണം 14,053 ആയി. ആകെ മരണ സംഖ്യ 276 ആയി