കൊല്ലം: ഉത്ര കൊലപാതകത്തിൽ ഭര്‍ത്താവ് സൂരജ് പിടിയിലായതോടെ കുഞ്ഞിനെ ഉത്രയുടെ അച്ഛനും അമ്മയ്ക്കും കൈമാറാന്‍ കൊല്ലം ബാലക്ഷേമ സമിതിയുടെ ഉത്തരവ്. സംസ്ഥാന വനിതാ കമ്മീഷന് സംഭവത്തില്‍ ഇടപെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. സൂരജിന്റെ മാതാപിതാക്കളുടെ കൂടെ കഴിയുന്ന കുട്ടിയെ വിട്ടുകിട്ടണമെന്ന് ഉത്രയുടെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. കുഞ്ഞിന്റെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്നും അതിനാലാണ് ഇവര്‍ക്കൊപ്പം വിടുന്നതെന്നും ബാലക്ഷേമ സമിതി അറിയിച്ചു.