Home National നെഞ്ചുവേദന; പനീര്‍ശെല്‍വത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നെഞ്ചുവേദന; പനീര്‍ശെല്‍വത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0

ചെന്നൈ : തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെത്തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ചെന്നൈയിലെ നുങ്കമ്പാക്കത്തെ നെല്‍സണ്‍ ജെം റോഡിലുള്ള എംജിഎം ആശുപത്രിയിലാണ്  പ്രവേശിപ്പിച്ചത്.

ഇന്നലെ രാത്രി ഇദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും, ഇന്നുതന്നെ ആശുപത്രി വിടാനാകുമെന്നാണ് കരുതുന്നതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

തമിഴ് നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പനീർസെൽവത്തെ ആശുപത്രിയിലെത്തി സന്ദർശിച്ചു.
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയായ പനീര്‍ശെല്‍വം എഐഎഡിഎംകെ കോര്‍ഡിനേറ്റര്‍ കൂടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here