Home State ലോക്ക്ഡൗൺ ഏറെക്കാലം തുടരാൻ സാധ്യമല്ല; രോഗവ്യാപനം തടയാൻ ഒന്നിക്കണം; മുഖ്യമന്ത്രി

ലോക്ക്ഡൗൺ ഏറെക്കാലം തുടരാൻ സാധ്യമല്ല; രോഗവ്യാപനം തടയാൻ ഒന്നിക്കണം; മുഖ്യമന്ത്രി

0

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സർക്കാർ നടപടികളോട് എല്ലാവരും പൂർണമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ലോക്ക്ഡൗൺ ഇനിയും ഇങ്ങനെ ഏറെക്കാലം തുടരാൻ സാധ്യമല്ല. വാഹനഗതാഗതം കൂടുതൽ സജീവമാകുന്നുണ്ട്. അതേസമയം പുതിയതായി രോഗം പിടിപെടുന്നവരുടെ എണ്ണവും വർധിക്കുകയും ചെയ്യുന്നു. സംസ്ഥാനത്തേക്ക് പുറത്തുനിന്ന് എത്തുന്നവരുടെ എണ്ണവും വർധിക്കുന്നു. കഴിഞ്ഞ നാലു ദിവസം കൊണ്ട് 181 പുതിയ രോഗികൾ ഉണ്ടായി. കൂടുതൽ യാത്രാമാർഗങ്ങൾ തുറക്കുമ്പോൾ അത് ഇനിയും വർധിച്ചേക്കാം എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

ഈ നാടിന്റെ ഭാഗമായിട്ടുള്ളവർക്ക് നേരെ ആരും വാതിൽ കൊട്ടിയടക്കില്ല. അവർ വരുന്നത് വൈറസ് ബാധയുള്ള സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നുമാണ്. അപ്പോൾ ഇവിടെ അതിനാവശ്യമായ മുൻ കരുതൽ വേണ്ടിവരും. അതിന് ഇവിടേക്ക് വരുന്നവരെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കേണ്ടതുണ്ട്. ജൂണിൽ മഴ കൂടുമ്പോൾ മഴക്കാല രോഗങ്ങൾ പെരുകുകയും ചെയ്യും. അപ്പോൾ കൂടുതൽ സൗകര്യങ്ങൾ വേണ്ടിവരും. ഇതിനെല്ലാം ആവശ്യമായ ആസുത്രണം സർക്കാർ നടത്തുകയാണ്. അതുകൊണ്ട് സർക്കാർ നടപടികളോട് എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ ഘട്ടത്തിൽ മറ്റൊന്നിലും താൽപര്യം കാണിക്കരുത്. ഇത് നമ്മുടെ നാടിന്റെ ഭാവിയുടെ പ്രശ്നമാണ്. രോഗവ്യാപനം തടയാൻ എല്ലാവരും ഒന്നിച്ച് നിൽക്കണം. എല്ലാവരും സർക്കാരിനോട് ഒന്നിച്ച് നിൽക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here