Home National ലോക്ക്ഡൗണിനിടയിൽ ഇന്ത്യയില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കുമെന്ന് ചൈന

ലോക്ക്ഡൗണിനിടയിൽ ഇന്ത്യയില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കുമെന്ന് ചൈന

0

ന്യൂഡെൽഹി: ലോക്ക്ഡൗണിനിടയിൽ ഇന്ത്യയില്‍ കുടുങ്ങിയ പൗരന്മാരെ തിരിച്ചെത്തിക്കുമെന്ന് ചൈന. വിദ്യാര്‍ത്ഥികള്‍, വിനോദസഞ്ചാരികള്‍, ബിസിനസുകാര്‍ എന്നിവരെയാണ് പ്രത്യേക വിമാനം വഴി ചൈനയിലെത്തിക്കുന്നത്. തിരിച്ചെത്താന്‍ താല്‍പര്യമുള്ളവര്‍ മെയ് 27ന് രജിസ്റ്റര്‍ ചെയ്യണമെന്ന് എംബസി അറിയിച്ചു. ഇത് സംബന്ധിച്ച് ഡൽഹിയിലെ ചൈനീസ് എംബസി നോട്ടീസ് പ്രസിദ്ധീകരിച്ചു.

കൊറോണ പശ്ചാത്തലത്തിലാണ് സ്വന്തം പൗരന്മാരെ തിരിച്ചെത്തിക്കാന്‍ ചൈന ഒരുങ്ങുന്നത്. മെഡിക്കല്‍ പരിശോധന നടത്തിയ ശേഷമായിരിക്കും പൗരന്മാരെ തിരിച്ചെത്തിക്കുന്നത്. രോഗാവസ്ഥ മറച്ചുവെച്ച് യാത്ര ചെയ്യരുതെന്നും രോഗലക്ഷണമുള്ളവര്‍ ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷം മാത്രമേ യാത്ര ചെയ്യാവൂ എന്നും എംബസി വ്യക്തമാക്കി. അതേസമയം രോഗ വിവരം മറച്ചുവെച്ചാല്‍ നിയമ നടപടി നേരിടേണ്ടിവരുമെന്നും എംബസി അറിയിച്ചു. എന്നാല്‍, വിമാന സര്‍വീസ് എന്നുണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here