Home National ബോളിവുഡ് നടൻ കിരൺ കുമാറിന് കൊറോണ

ബോളിവുഡ് നടൻ കിരൺ കുമാറിന് കൊറോണ

0


മുംബൈ: ബോളിവുഡ് നടൻ കിരൺ കുമാറിന് കൊറോണ സ്ഥിരീകരിച്ചു. എന്നാൽ അദ്ദേഹതിന് രോഗലക്ഷണങ്ങള്‍ ഒന്നുമില്ലായിരുന്നു. ഇപ്പോള്‍ ഇദ്ദേഹം മുംബൈയിലെ വീട്ടിൽ ക്വാറന്‍റൈനിൽ കഴിയുകയാണ്.

ചില ആരോഗ്യപരിശോധനകൾക്കായി ആശുപത്രിയിലെത്തിയ നടൻ കൊറോണ പരിശോധന കൂടി നടത്തുകയായിരുന്നുവെന്നും തുടർന്ന് ഫലം വന്നപ്പോൾ പോസിറ്റീവ് ആവുകയായിരുന്നു എന്നുമാണ് ഇദ്ദേഹം പറഞ്ഞത്.

ഇപ്പോഴും പനിയോ ചുമയോ ഇല്ല, വീട്ടിൽ സുഖമായിരിക്കുന്നു, ക്വാറന്‍റൈനിലാണ്. എന്നാണ് കിരൺ കുമാർ മാധ്യമങ്ങളോട് പറഞ്ഞത്. കൊറോണ പരിശോധന ഫലം വന്നിട്ട് പത്തുദിവസമായി. പക്ഷേ ഇതുവരെയായി ലക്ഷണങ്ങളൊന്നും തന്നെയില്ല. വീട്ടിൽ ക്വാറന്റീനിൽ കഴിയാനാണ് നിർദേശമെന്നും ഇദ്ദേഹം അറിയിച്ചു.

വീട്ടിലെ മൂന്നാംനിലയിലാണ് കിരൺ ഇപ്പോൾ കഴിയുന്നത്. നടന്റെ കുടുംബം രണ്ടാം നിലയിൽ താമസിക്കുന്നുണ്ട്. കിരണിന്റെ രണ്ടാം ഘട്ടപരിശോധന ഇന്ന് നടന്നേക്കും.

മുഛ്സേ ദോസ്തീ കരോഗേ, ജൂലി, ധട്കൻ തുടങ്ങിയവയാണ് കിരൺ അഭിനയിച്ച ചിത്രങ്ങൽ. മിലി, ഗൃഹസ്തി, സിന്ദഗി തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഇൻസ്പെക്ടർ ബൽറാം എന്ന ചിത്രത്തിലെ പ്രതിനായക വേഷത്തിലൂടെ മലയാളത്തിലും അഭിനയിച്ച താരമാണ് കിരണ്‍ കുമാർ.

ഗായിക കനിക കപൂർ, നിർമ്മാതാവ് കരീം മൊറാനി, നടൻ പുരബ് കോഹ്ലി എന്നിവർക്കാണ് ബോളിവുഡിൽ നേരത്തെ കൊറോണ സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here