ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ സെസ് ഏര്‍പ്പെടുത്താന്‍ ആലോചനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സെസ് ചുമത്തുന്നത് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് കേന്ദ്രധനമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. സെസിനെ എതിര്‍ക്കുമെന്ന് കേരളം വ്യക്തമാക്കിയിരുന്നു.
അഞ്ച് ശതമാനം സ്ലാബിന് മുകളിലുള്ള ജിഎസ്ടി വരുമാനത്തില്‍ അത്യാഹിത സെസ് (കലാമിറ്റി സെസ്) ചുമത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നാണ് ധനമന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചത്.
നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ പ്രത്യേക സെസ്സ് ചുമത്തുന്നത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. നെ തുടര്‍ന്ന് വില്‍പ്പനയില്‍ കാര്യമായ ഇടിവുണ്ട്. കൊറോണ സെസ്സ് എന്ന നിര്‍ദേശം നടപ്പിലാക്കിയാല്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുമെന്നും ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.