Home Local News പാസ് വൈകി; ലക്ഷ്മണരേഖ ലംഘിച്ചില്ല; ചെക്പോസ്റ്റ് മണ്ഡപമാക്കി വധൂ വരന്മാര്‍ വിവാഹിതരായി

പാസ് വൈകി; ലക്ഷ്മണരേഖ ലംഘിച്ചില്ല; ചെക്പോസ്റ്റ് മണ്ഡപമാക്കി വധൂ വരന്മാര്‍ വിവാഹിതരായി

0

കുമളി: പാസ് കിട്ടാന്‍ വൈകിയത് മൂലം അതിര്‍ത്തി ചെക്പോസ്റ്റില്‍ വിവാഹിതയായി കുമളി സ്വദേശിനി. കൊറോണ പശ്ചാത്തലത്തില്‍ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ വരന് പാസ് ലഭിക്കാത്ത കാരണത്താല്‍ അതിര്‍ത്തി കടന്നെത്താൻ സാധിച്ചില്ല. തമിഴ്നാട് സ്വദേശി പ്രസാദ്‌, കേരള വണ്ടിപ്പെരിയാര്‍ സ്വദേശി ഗായത്രിയുമാണ് അതിര്‍ത്തിയിലെത്തി വിവാഹിതരായത്. ‌

തമിഴ്‌നാട്ടിലേക്ക് പോകാന്‍ വധുവിനും പാസ് ലഭിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് കേരളാ – തമിഴ്നാട് അതിര്‍ത്തി പ്രദേശമായ കുമളിയില്‍ കുമളി പൊലീസും, റവന്യൂ ഡിപ്പാര്‍ട്മെന്റും, വോളന്റീയര്‍മാരും ഇടപെട്ട് വിവാഹം നടത്തി കൊടുത്തു. വിവാഹം കഴിഞ്ഞ് ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ വധുവിന് തമിഴ്നാട് പാസ് ലഭിച്ചു. തുടര്‍ന്ന് രണ്ടുപേരും വരന്റെ സ്വദേശമായ തമിഴ്നാട് പുതുപെട്ടിയിലെ വീട്ടിലേക്കു മടങ്ങി. കുമളിയിൽ കൊറോണയുടെ നിർദേശങ്ങൾ നൽകുന്ന ഉച്ചഭക്ഷണിയിലുടെ കല്യണമേളവും ഒരുക്കി കൊടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here