തിരുവനന്തപുരം: ആഭ്യന്തര വിമാനങ്ങളില്‍ സംസ്ഥാനത്ത് എത്തുന്നവരും ലോക്കഡൗണ്‍ അനുസരിച്ച് 14 ദിവസത്തെ ക്വാറന്റൈനു പോകണമെന്ന് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി വരുന്നവരെ ഇതില്‍ നിന്നും ഒഴിവാക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒന്നോ രണ്ടോ ദിവസത്തേക്ക് ബിസ്‌നസ്സ് ആവശ്യങ്ങള്‍ക്കായി സംസ്ഥാനത്തേക്ക് വുരുന്നവരോട് ക്വാറന്റൈനില്‍ പോകാനായി ആവശ്യപ്പെടാന്‍ ആവില്ല. സംസ്ഥാനത്ത് എത്തുമ്പോള്‍ അവര്‍ പാലിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് അവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന എല്ലാവര്‍ക്കും ക്വാറന്റൈന്‍ നിര്‍ദേശം നല്‍കാന്‍ സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ചെന്നൈയില്‍ നിന്നും വിമാന മാര്‍ഗം വന്ന ഒരാള്‍ റോഡു മാര്‍ഗമോ ട്രൈയിന്‍ മാര്‍ഗമോ വന്ന ഒരാളില്‍ നിന്നും എങ്ങനെ വ്യത്യസ്ഥരാകുമെന്ന് അവര്‍ ചോദിച്ചു. എല്ലാവരെയും ഒരേ രീതിയില്‍ തന്നെ പരിചരിക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. റെഡ് സോണ്‍ മേഘലയില്‍ നിന്നും വരുന്നവര്‍ ആരായിരുന്നാലും 14 ദിവസത്തേക്ക് ക്വാറന്റൈനു പോകണമെന്നും ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള റിസ്‌കും എടുക്കാന്‍ കഴിയല്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ തീരുമാനമനുസരിച്ച് ആഭ്യന്തര വിമാനങ്ങളില്‍ വരുന്നവരെ വിമാനത്താവളത്തില്‍ വച്ചു തന്നെ പരിശോധിക്കുകയും രോഗ ലക്ഷണമുള്ളവരെ ആശുപത്രികളിലേക്കു മാറ്റുമെന്നും അല്ലാത്തവരെ വീടുകളില്‍ നിരീക്ഷണത്തിനു വിടുമെന്നും അറിയിച്ചിട്ടുണ്ട്.