നിരീക്ഷണത്തിൽ കഴിയുന്നവർ കൊച്ചിയിൽ പുറത്ത് കറങ്ങുന്നുന്നു; വിജയ് സാഖറേ

കൊച്ചി : വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ ഏറെപ്പേരും പുറത്തിറങ്ങി നടക്കുന്നതായി കൊച്ചി സിറ്റി പോലീസ് കമ്മിഷണർ വിജയ് സാഖറേ പറഞ്ഞു.
രണ്ടായിരത്തി ഇരുനൂറോളം പേരാണ് കൊച്ചി നഗരത്തിൽ മാത്രം വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ ഭൂരിഭാഗം പേരും വിദേശ രാജ്യങ്ങളിൽ നിന്നും, വിവിധ സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.
എന്നാൽ നിരീക്ഷണത്തിൽ കഴിയുന്ന 300 ലേറെ പേർ നിരവധി തവണ വീട് വിട്ട് പുറത്തിറങ്ങിയതായി ഇതിനോടകം പോലീസിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങി നടന്നാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വിജയ് സാഖറേ പറഞ്ഞു. തുടർച്ചയായി നിയമം ലംഘിച്ച് പുറത്തിറങ്ങിയ 18 പേരെ ഇതിനോടകം സർക്കാർ ക്വാറന്റീനിലേക്ക് മാറ്റുകയും ചെയ്തു.

കൂടാതെ നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങി നടക്കുന്നുണ്ടോയെന്ന് പരിസരവാസികൾ ശ്രദ്ധിക്കണമെന്നും ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ അറിയിക്കണമെന്നും വിജയ് സാഖറെ പറഞ്ഞു.സംസ്ഥാനത്ത 84258 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. 83649 പേർ വീടുകളിലും 609 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. കൊറോണ കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ എല്ലാവരും കൂടുതൽ ജാഗ്രതയോടെ ഇരിക്കണമെന്ന് ആരോഗ്യവകുപ്പും അറിയിച്ചിട്ടുണ്ട്.