ഷാര്‍ജ: യുഎഇയില്‍ ഒരു മലയാളി കൂടി കൊറോണ ബാധിച്ച് മരിച്ചു. മണ്ണാര്‍ക്കാട് നെല്ലിപ്പുഴ സ്വദേശി ജമീഷ് അബ്ദുല്‍ ഹമീദ് (26) ആണ് മരിച്ചത്. ഉമ്മുല്‍ഖുവൈനിലെ മാള്‍ ജീവനക്കാരനായിരുന്നു ജമീഷ്. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്നു ഷാര്‍ജ കുവൈറ്റ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.
മണ്ണാര്‍ക്കാട് നെല്ലിപ്പുഴ തിട്ടുമ്മല്‍ ചെറുവനങ്ങാട് വീട്ടില്‍ പരേതനായ ഇബ്രാഹിമിന്റെ മകനാണ്. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 101 ആയി. അതേസമയം ഇരുപത്തിനാല് മണിക്കൂറിനിടെ 7,085 പേര്‍ക്ക് കൂടി ഗൾഫിൽ കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 170,864 ആയി. 806 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 100 പേര് മലയാളികളാണ്. സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. 364 പേരാണ് സൗദിയില്‍ കൊറോണ ബാധിച്ച് മരിച്ചത്.