നിരീക്ഷണത്തിൽ കഴിയവെ പാല്‍ വാങ്ങാനെത്തി; നാട്ടുകാരും പോലീസും ചേര്‍ന്ന് ഐസൊലേഷൻ വാര്‍ഡിലേക്ക് മാറ്റി; കടയും അടപ്പിച്ചു

പാലക്കാട്: ഒറ്റപ്പാലം തോട്ടക്കരയില്‍ കൊറോണ നിരീക്ഷണത്തിലിരിക്കുന്നയാള്‍ കടയില്‍ പാല്‍ വാങ്ങാനെത്തി. ഇയാളെ നാട്ടുകാരും പോലീസും ചേര്‍ന്ന് ഐസൊലേന്‍ വാര്‍ഡിലേക്ക് മാറ്റി. ഇയാള്‍ എത്തിയ കടയും നാട്ടുകാർ അടപ്പിച്ചു.

അതേസമയം ജില്ലയിൽ
കൊറോണ വ്യാ​പ​നം കൂ​ടി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ നി​രോ​ധ​നാ​ജ്ഞ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും. ഈ ​മാ​സം 31 വ​രെ​യാ​ണ് നി​രോ​ധ​നാ​ജ്ഞ നി​ല​നി​ല്‍​ക്കു​ക​യെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. ശനിയാഴ്ച മാത്രം 19 പുതിയ കൊറോണ കേസുകളാണ് ജില്ലയിൽ റിപ്പോർട്ടു ചെയ്തത്. ഇതോടെ പാലക്കാട് ജില്ലയിൽ കൊറോണ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന മലപ്പുറം, തൃശൂർ സ്വദേശികൾ ഉൾപ്പെടെ 44 പേരായി.