ഇനി കാത്തിരിക്കാൻ വയ്യ! ; വിവാഹം നീട്ടിയപ്പോൾ വധുവിന് ക്ഷമ നശിച്ചു: ഒറ്റയ്ക്ക് 80 കിലോമീറ്റര്‍ നടന്ന് വരന്റെ വീട്ടിലെത്തി

ലഖ്നൗ: ലോക്ക്ഡൗണിൽ രണ്ടാം തവണയും വിവാഹം മാറ്റിവച്ചതോടെ വീട് വിട്ടിറങ്ങി 20കാരി വധു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. ഗോൾഡി എന്ന യുവതിയാണ് വിവാ​ഹത്തിനായി വരന്റെ വീട്ടിലെത്തിയത്. 80 കിലോമീറ്റർ നടന്ന് വരന്റെ വീട്ടിലെത്തിയപ്പോൾ അവിടെ വെച്ച് വിവാഹം നടത്തി. അപ്രതീക്ഷിതമായി വധു വീട്ടിലെത്തിയതോടെ ആദ്യം വരന്റെ വീട്ടുകാർ ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് കാര്യം മനസ്സിലായതോടെ അവർ യുവതിയുടെ വീട്ടുകാരെ അറിയിച്ച് വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു. പ്രദേശത്തെ ക്ഷേത്രത്തിലാ യിരുന്നു വിവാഹം.

ഗോൾഡിയും വരൻ വീരേന്ദ്ര കുമാർ റാത്തോറും (23) തമ്മിലുള്ള വിവാഹം മെയ് 4നാണ് നിശ്ചയിച്ചിരുന്നത്. അന്ന് വിവാഹം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നപ്പോഴാണ് രാജ്യത്ത് നാലാംഘട്ട ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഇതോടെ വീട്ടുകാർ വിവാഹം വീണ്ടു മാറ്റി. “വിവാഹം വീണ്ടും നീണ്ടു പോവുകയാണെന്ന് മനസ്സിലായതോടെ എന്റെ ക്ഷമ നശിച്ചു. ഇതോടെ വീട്ടിൽ നന്നും ആരോടും പറയാതെ ഇറങ്ങിപ്പുറപ്പെട്ടു,” ഗോൾഡി പറയുന്നു. കനൗജിലെ താൽഗ്രാം സ്വദേശിയാണ് വീരേന്ദ്ര കുമാർ.