Home National ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ പ്രതിരോധ മരുന്നായി ഉപയോഗിക്കാന്‍ അനുമതി

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ പ്രതിരോധ മരുന്നായി ഉപയോഗിക്കാന്‍ അനുമതി

0

ന്യൂഡെല്‍ഹി: കൊറോണ ബാധിക്കപ്പെട്ടതും അല്ലത്തതുമായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ (എച്ച്.സി.ക്യു.) പ്രതിരോധ മരുന്നായി ഉപയോഗിക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) പുറച്ചെടുവിച്ച പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ അനുമതി നല്‍കി. കണ്ടെയ്ന്‍മെന്റ് സോണുകളിലെ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊറോണ, നോണ്‍കോറോണ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, തൊഴിലാളികള്‍, പൊലീസുകാര്‍, സുരക്ഷാസേന, രോഗം സ്ഥീതീകരിച്ചവരുടെ വീടുകളിലുള്ളവര്‍ എന്നവര്‍ക്കും എച്ച്സിക്യു ലഭ്യമാക്കമെന്ന് ഐസിഎംആര്‍ പ്രസ്താവനിയില്‍ പറയുന്നു.

എയിംസ്, ഐസിഎംആര്‍, നാഷ്ണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി), നാഷ്ണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (എന്‍ഡിഎംഎ), ലോകാരോഗ്യ സംഘടന എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് ഐസിഎംആര്‍ ഇക്കാര്യം വ്യക്തമാക്കിയത്. അംഗീകൃത മെഡിക്കല്‍ പ്രക്ടീഷ്ണറുടെ നിര്‍ദേശപ്രകാരമേ മരുന്നു കഴിക്കാവൂ. മരുന്നു കഴിക്കാനുള്ള കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും പുറത്തു വിട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here