കൊച്ചി: സ്വർണവില വീണ്ടും തിരിച്ചുകയറി. ഇന്ന് 360 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 34800 രൂപയായി. തുടർച്ചയായി രണ്ടുദിവസം ഇടിഞ്ഞ ശേഷം ഗ്രാമിന് 45 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4350 രൂപയായി. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്കുളള ഒഴുക്ക് തുടരുന്നതാണ് വിലയിൽ പ്രതിഫലിക്കുന്നത്.
തിങ്കളാഴ്ചയാണ് സ്വര്‍ണം റെക്കോര്‍ഡുകള്‍ ഭേദിച്ച് ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയത്. പവന് 35000 രൂപയ്ക്ക് മുകളിലാണ് വ്യാപാരം നടന്നത്. തുടര്‍ന്ന് ചൊവ്വാഴ്ച 520 രൂപയുടെ ഇടിവുണ്ടായി. ബുധനാഴ്ച വീണ്ടും തിരിച്ചുകയറുമെന്ന പ്രതീതീ ജനിപ്പിച്ചുവെങ്കിലും തുടര്‍ച്ചയായ രണ്ടു ദിവസം സ്വര്‍ണവില താഴുകയായിരുന്നു. രണ്ടു ദിവസം കൊണ്ട് പവന് 240 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.
ആഗോളതലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ ഒഴുകി എത്തുകയാണ്. ഇതാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നത്. കൊറോണ പശ്ചാത്തലത്തില്‍ ഓഹരി വിപണികള്‍ തകര്‍ച്ച നേരിടുകയാണ്. ഈ സാഹചര്യത്തില്‍ സ്വര്‍ണ നിക്ഷേപം കൂടുതല്‍ സുരക്ഷിതമാണ് എന്ന വിലയിരുത്തലിലാണ് നിക്ഷേപകര്‍.