Home Local News പട്ടിമറ്റത്തെ കത്തി കരിഞ്ഞ മൃതദേഹം ; കൊലപാതകമെന്ന് സംശയം

പട്ടിമറ്റത്തെ കത്തി കരിഞ്ഞ മൃതദേഹം ; കൊലപാതകമെന്ന് സംശയം

0

പെരുമ്പാവൂർ: പട്ടിമറ്റത്ത് കത്തി കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത് കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവം പെരുമ്പാവൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം അന്വേഷിക്കും. മൃതദേഹം സ്ത്രീയുടേതാണോ പുരുഷൻ്റെതാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.

മൃതദേഹം പോസ്റ്റ് മാർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ഇതിനിടെ കൊല്ലപ്പെട്ടത് സ്ത്രീ ആണെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ കൂടുതൽ അന്വേഷണത്തിന് ശേഷം മറുപടി നൽകാമെന്നായിരുന്നു പോലീസിൻ്റെ പ്രതികരണം.

വാൾ മാക്സ് പെയ്ൻ്റ് കമ്പനിയ്ക്ക് സമീപമുള്ള പ്ളെവുഡ് കമ്പനിയുടെ പുക കുഴലിനുള്ളിലുള്ള ചാരക്കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ചാരം വാരാനെത്തിയ തൊഴിലാളികളാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടത്. കമ്പനിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. മൃതദേഹം കത്തി കരിഞ്ഞതിനാൽ കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമെ പഴക്കം നിർണയിക്കാനാകൂ. പൊലീസ് ,ഫോറൻസിക് വിഭാഗങ്ങൾ പരിശോധന നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here