Home Covid-19 സൗദി അറേബ്യയില്‍ ഒരു മലയാളികൂടി കൊറോണ ബാധിച്ച് മരിച്ചു

സൗദി അറേബ്യയില്‍ ഒരു മലയാളികൂടി കൊറോണ ബാധിച്ച് മരിച്ചു

0

റിയാദ്: സൗദി അറേബ്യയില്‍ കൊറോണ ബാധിച്ച് ഒരു മലയാളികൂടി മരിച്ചു. കൊല്ലം കിളികൊല്ലൂര്‍ പുന്തലത്താഴം പുലരി നഗര്‍ 173 സി.വി വില്ലയില്‍ സാം ഫെര്‍ണാണ്ടസ് (55) ആണ് ജുബൈലില്‍ മരിച്ചത്. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു അന്ത്യം. പനിയും, ശ്വാസമുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജുബൈല്‍ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. അവിടെ നിന്നാണ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് 12 ദിവസമായി ജുബൈല്‍ ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

മരണത്തിനു രണ്ടു ദിവസം മുമ്പ് നടത്തിയ ടെസ്റ്റിലാണ് കൊറോണ സ്ഥിരീകരിച്ചത്. 17 വര്‍ഷത്തോളമായി ജുബൈലില്‍ ആര്‍.ബി ഹില്‍ട്ടണ്‍ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: ജോസഫൈന്‍ (അദ്ധ്യാപിക,തിരൂര്‍), മക്കള്‍: രേഷ്മ (ഫെഡറല്‍ ബാങ്ക്, കൊല്ലം പൂയപ്പള്ളി),ഡെയ്‌സി (വിദ്യാര്‍ത്ഥിനി), മരുമകന്‍ :ഉദേശ് (സോഫ്റ്റ് വയര്‍ എഞ്ചിനീയര്‍ ഖത്തര്‍).

LEAVE A REPLY

Please enter your comment!
Please enter your name here