തിരുവനന്തപുരം : സംസ്ഥാനത്ത മഴ കനത്തതോടുകൂടി കൊറോണക്കൊപ്പം ഡെങ്കിപ്പനിയും ശക്തമാകുന്നു. കഴിഞ്ഞ് ഏഴ് ദിവസത്തിനിടെ 127 പേര്‍ക്കാണ് ഡെങ്കി പിടിപെട്ടത്. മെയ് 18 മുതല്‍ 21 വരെ ശരാശരി 12 പേര്‍ക്ക് ഡെങ്കി ബാധിച്ചു.
സംസ്ഥാനത്ത് കൊറോണ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡെങ്കിക്കേസുകള്‍ കൂടുന്നത് ആശങ്ക ഉയര്‍ത്തുന്നതാണ്. കൊറോണ പ്രതിരോധത്തിനിടെ മഴക്കാലപൂർവശുചീകരണം പാളിയതാണ് ഡെങ്കി കേസുകൾ കൂടാൻ കാരണം. മഴക്കാലപൂർവ്വ ശുചീകരണം ഇതുവരെ കാര്യക്ഷമമാക്കാൻ സാധിച്ചിട്ടില്ല.
കൊറോണ ഭീഷണി ക്കൊപ്പം മറ്റു പകർച്ചവ്യാധികൾക്ക് പനി ഉൾപ്പെടെ സമാന ലക്ഷണങ്ങളാണ് കാണിക്കുന്നത്. അതുകൊണ്ട് ആരോഗ്യരംഗത്തുള്ളവരും അതിജാഗ്രത വേണമെന്ന് ആവശ്യപെടുന്നു
ഈഡിസ് ഈജിപ്തി എന്ന വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഈ വിഭാഗം പകൽ സമയത്താണ് കടിക്കുക. ഡെങ്കിപ്പനി ബാധിക്കുന്നവർ കൃത്യസമയത്ത് ചികിത്സ തേടാതിരുന്നാൽ രക്തത്തിൽ പ്ലേറ്റലറ്റുകളുടെ എണ്ണം കുറഞ്ഞ് രോഗി ഗുരുതരാവസ്ഥയിലേക്ക് നീങ്ങും.
കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഈഡിസ് ഈജിപ്തി കൊതുക് പെറ്റുപെരുകുന്നത്. സാധാരണ എല്ലാവർഷവും ഈസമയത്ത് ഡെങ്കിപ്പനി പടരുന്നതാണ്. അതേസമയം മുൻ വർഷങ്ങളിലേത് പോലെ വ്യാപകമായ വ്യാപനത്തിലേക്ക് ഇനിയും എത്തിയിട്ടില്ല. എന്നിരുന്നാലും എല്ലാവരും വളരെ ശ്രദ്ധാപൂർവം മഴക്കാല രോഗങ്ങൾ തടയാൻ ശ്രമിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.