Home Local News യാത്രാപാസിൽ കൃത്രിമം; കേരളത്തിലേക്ക് വരാൻ ശ്രമിച്ച യുവാവ് പിടിയിൽ

യാത്രാപാസിൽ കൃത്രിമം; കേരളത്തിലേക്ക് വരാൻ ശ്രമിച്ച യുവാവ് പിടിയിൽ

0

വയനാട്: യാത്രാപാസിൽ കൃത്രിമം കാണിച്ച് സംസ്ഥാനത്തേക്ക് കടക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി.

ഇന്ന് രാവിലെ പതിനൊന്ന്
മണിയോടെ ആണ് മൈസൂരിൽ നിന്നും മുത്തങ്ങ വഴി സംസ്ഥാനത്തേക്ക് കടക്കാൻ ശ്രമിച്ച കണ്ണൂർ തോട്ടട സ്വദേശി ബിനോയ്(30) ആണ് പിടിയിലായത്. ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി വരാൻ ആയിരുന്നു ഇയാൾക്ക് പാസ് നൽകിയത്. ഇത് തിരുത്തി മുത്തങ്ങ വഴി ആക്കുകയായിരുന്നു ബിനോയ്. കമ്പ്യൂട്ടറിൽ എന്റർ ചെയ്തതോടെ തിരുത്തൽ വ്യക്തമായതിനെ തുടർന്ന് ഇയാൾക്കെതിരെ കേസെടുത്തു. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

ഇതിന് മുൻപും പാസിൽ കൃത്രിമം കാണിച്ചതിന് ഒരു വിദ്യാർത്ഥിയെ ഇൗ മാസം പതിനൊന്നിന് പിടി കൂടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here