Home Local News ലോക്ക്ഡൗണിനിടെ ചാരായം വിറ്റു; പോലീസിൽ അറിയിച്ചയാളെ കുത്തിക്കൊന്നു; പ്രതി അറസ്റ്റിൽ

ലോക്ക്ഡൗണിനിടെ ചാരായം വിറ്റു; പോലീസിൽ അറിയിച്ചയാളെ കുത്തിക്കൊന്നു; പ്രതി അറസ്റ്റിൽ

0

തിരുവനന്തപുരം: ലോക്ക്ഡൗണിനിടെ ചാരായം വിറ്റത് പൊലീസിലറിയിച്ചയാളെ കുത്തിക്കൊന്നു. കേസിലെ പ്രതി അറസ്റ്റിലായി. പാറശ്ശാല സ്വദേശി ശെൽവരാജിനെ കൊന്ന കേസിലെ പ്രതി മുര്യങ്കര സനുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 25-നാണ് മണിയനെ സ്വന്തം വീടിന് മുന്നിൽ അയൽവാസിയായ സനു കുത്തി കൊലപ്പെടുത്തിയത്. തുടർന്ന് പാറശ്ശാല സി ഐ റോബർട്ട് ജോണിയുടെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതി 6 ദിവസം പരിസര പ്രദേശത്ത് ഉണ്ടായിരുന്നിട്ടും പിടികൂടിയില്ല എന്ന പരാതിയും ഉയർന്നിരുന്നു.

സനു കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ മുമ്പും പ്രതിയാണ്. 6 മാസം മുൻപ് അയൽവാസിയുടെ കാൽ വെട്ടിമാറ്റിയ കേസിൽ ജയിലിലിൽ കിടന്നിരുന്നു. കൊലപാതകം നടന്ന് ഒരു മാസമായിട്ടും പ്രതിയെ പിടികൂടാത്ത കാരണത്താൽ റൂറൽ എസ്പിയുടെ കീഴിലുള്ള ഷാഡോ ടീമിന് അന്വേഷണ ചുമതല നൽകിയിരുന്നു. അന്വേഷണം ശക്തമായതോടെ പ്രതി സനു ഇന്നലെ രാത്രിയോടെ പൊലിസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here