ദുബായിൽ മരിച്ച കോഴിക്കോട് സ്വദേശിക്ക് കൊറോണ സ്ഥീരികരിച്ചു

ദുബായ്: ദുബായിൽ കഴിഞ്ഞദിവസം മരിച്ച കോഴിക്കോട് സ്വദേശിക്ക് കൊറോണ സ്ഥീരികരിച്ചു. പാവങ്ങാട് ഷെറിൻ കോട്ടേജിൽ അനസ് പത്തുകാലനാണ് (60) മരണശേഷം നടത്തിയ പരിശോധനയിൽ കൊറോണ സ്ഥിരീകരിച്ചത്. സെക്യൂരിറ്റി ജീവനക്കാരനായ ഇദ്ദേഹം ഈ മാസം 19 ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. എന്നാൽ ഇയാൾക്ക് കൊറോണ രോ​ഗ ലക്ഷണങ്ങൾ ഇല്ലായിരുന്നു.

വർഷങ്ങളായി സെക്യൂരിറ്റി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അനസ് പ്രമുഖ ഷോപ്പിങ് മാളിലെ സുരക്ഷാ ചുമതലയിലായിരുന്നു. എന്നാൽ കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് സഹപ്രവർത്തകരെ ഐസോലേഷനിലക്ക് മാറ്റിയതായി സ്ഥാപനം അറിയിച്ചു. ഭാര്യ:മൈമൂന, മക്കൾ: ഷെറിൻ, സലാഹ്, സുഹൈൽ. മരുമകൻ: മുഹമ്മദ് സുധീർ