Home Local News ലോക്ക്ഡൗണ്‍ ലംഘിച്ച്‌ കോഴിക്കോട് ഇന്ത്യന്‍ കോഫി ഹൗസ്: ആളുകള്‍ക്ക് ഇരുത്തി ഭക്ഷണം നല്‍കി

ലോക്ക്ഡൗണ്‍ ലംഘിച്ച്‌ കോഴിക്കോട് ഇന്ത്യന്‍ കോഫി ഹൗസ്: ആളുകള്‍ക്ക് ഇരുത്തി ഭക്ഷണം നല്‍കി

0

കോഴിക്കോട്: കോഴിക്കോട് ഇന്ത്യന്‍ കോഫി ഹൗസ് ലോക്ക്ഡൗണ്‍ നിയമം ലംഘിച്ചെന്ന് ആരോപണം. നിയമം ലംഘിച്ച്‌ ആളുകള്‍ക്ക് ഇരുത്തി ഭക്ഷണം നല്‍കിയെന്നാണ് പരാതി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇങ്ങനെയാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് വിവരം. സാധാരണ നിലയില്‍ ഭക്ഷണം നല്‍കുന്നതുപോലെയാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. എന്നാൽ ഭക്ഷണശാലയിൽ ധാരാളംപേര്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

അതേസമയം സംഭവത്തിന്റെ നിജസ്ഥിതി മനസ്സിലാക്കിയ ശേഷം നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം, കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് മാത്രമാണ് ഇരുന്ന് കഴിക്കാനുള്ള സൗകര്യം ഒരുക്കിയത് എന്നാണ് കോഫി ഹൗസ് അധികൃതരുടെ വിശദീകരണം. ലോക്ക്ഡൗണില്‍ ഹോട്ടലുകള്‍ക്ക് ഇളവ് നല്‍കിയിരുന്നു. എന്നാല്‍ ആളുകളെ ഇരുത്തി ഭക്ഷണം നല്‍കുന്നതിന് നിരോധനമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here