ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വീടായ വേദനിലയം സ്മാരകമായി മാറ്റാനായി വസതി സർക്കാർ ഏറ്റെടുക്കുന്നു. ഇത് സംബന്ധിച്ച് ഉള്ള വിജ്ഞാപനം നേരത്തെ പുറത്തിറങ്ങിയിരുന്നു. നേരത്തെ ജയലളിതയുടെ പോസ് ഗാർഡനിലെ വീട് സമരകമായി മാറ്റുന്നതിനെ ഏറ്റെടുക്കാൻ തമിഴ്നാട് സർക്കാർ നോട്ടീസ് നൽകിയിരുന്നു.
ജയലളിത അവസാന ദിവസങ്ങൾ വരെ 30 വർഷത്തിലേറെ ‘വേദ നിലയത്തിൽ’ താമസിച്ചിരുന്നതിനാൽ, “ഇത് സ്മാരകത്തിന് അനുയോജ്യമായ സ്ഥലമായിരിക്കും എന്നാണ് റിപ്പോർട്ട്.
ജയലളിതയുടെ വസതി സ്മാരകമായി മാറ്റുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പലനിസ്വാമി 2018 ൽ പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചിരുന്നു. ഇൗ പദ്ധതിയിൽ ഒരു കുടുംബങ്ങളെയും മാറ്റി പർപ്പിക്കേണ്ടി വരില്ലെന്ന് അദ്ദേഹം പറഞ്ഞു.
അന്തരിച്ച എ.ഐ.എ.ഡി.എം.കെ മേധാവിയുടെ വസതിയെ സ്മാരകമായി മാറ്റാനുള്ള സർക്കാർ തീരുമാനം ഏറ്റവും ഉചിതമാണെന്ന് കഴിഞ്ഞ വർഷം ചെന്നൈ ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.