ഐസി‌എസ്ഇ പത്ത്, പ്ലസ്ടു ക്ലാസുകളിലെ പരീക്ഷകള്‍ ജൂലൈ 1 മുതൽ 14 വരെ

ന്യൂഡെൽഹി: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച
ഐസി‌എസ്ഇ പത്ത്, പ്ലസ്ടു ക്ലാസുകളിലെ പരീക്ഷകള്‍ ജൂലൈ ആദ്യ രണ്ടാഴ്ചകളിൽ നടക്കും.
ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ ജൂലൈ 2 മുതൽ ജൂലൈ 12 വരെയും പന്ത്രണ്ടാം ക്ലാസ്സിനുള്ള ഐസിഇ പരീക്ഷകൾ ജൂലൈ 1 മുതൽ ജൂലൈ 14 വരെയും നടക്കും. വിദ്യാർത്ഥികൾക്ക് അതത് പരീക്ഷകൾക്ക് ഹാജരാകുമ്പോൾ പാലിക്കേണ്ട പ്രധാന മാർഗ്ഗനിർദ്ദേശങ്ങളും
കൗൺസിൽ ഫോർ ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കേഷൻ
പുറത്തിറക്കിയിട്ടുണ്ട്.

കൊറോണ വൈറസ് പ്രതിസന്ധി കണക്കിലെടുത്ത് പന്ത്രണ്ടാം വിദ്യാർത്ഥികളുടെ 8 വിഷയത്തിന്റെ പരീക്ഷയും പത്താം ക്ലാസ് വിദ്യാർഥികളുടെ 6 വിഷയത്തിന്റെ പരീക്ഷയും മാറ്റിവയ്‌ക്കേണ്ടി വന്നു. പരീക്ഷകൾ നടത്തിയ വിഷയങ്ങളുടെ ഫലം 6-8 ആഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിക്കുമെന്നും കൗൺസിൽ അറിയിച്ചു.

തിരക്ക് ഒഴിവാക്കാന്നതിനായി വിദ്യാർത്ഥികൾ സമയത്തിന് മുമ്പുതന്നെ പരീക്ഷാകേന്ദ്രത്തിൽ എത്തിച്ചേരണം. വിദ്യാർത്ഥികൾ കർശനമായും സാമൂഹിക അകലം പാലിക്കുകയും, ഫെയ്സ് മാസ്കുകൾ ഉപയോഗിക്കുകയും സ്വന്തമായി കയ്യിൽ ഒരു സാനിറ്റൈസർ കരുതുകയും വേണം.
വിദ്യാർത്ഥികൾ അവരവരുടെ പരീക്ഷ സാമഗ്രികൾ മാത്രം ഉപയോഗിക്കണം കുട്ടികൾ പരസ്പരം ഒന്നും തന്നെ പങ്കുവെക്കരുത്. കൂടാതെ പരീക്ഷാകേന്ദ്രത്തിലും എല്ലാ സുരക്ഷാ നിർദ്ദേശങ്ങളും കർശനമായി പാലിക്കേണ്ടതുണ്ടെന്ന് തുടങ്ങിയ മാർഗനിർദ്ദേശങ്ങൾ ആണ് കൗൺസിൽ പുറത്തിറക്കിയിരിക്കുന്നത്.

പുതുക്കിയ ടൈം ടേബിൾ

ജൂലൈ 1: ബയോളജി (പേപ്പർ 1) തിയറി
ജൂലൈ 3 ബിസിനസ് സ്റ്റഡീസ്
ജൂലൈ 5: ഭൂമിശാസ്ത്രം
ജൂലൈ 7: സൈക്കോളജി
ജൂലൈ 8: സോഷ്യോളജി
ജൂലൈ 11: ഹോം സയൻസ് (പേപ്പർ 1) സിദ്ധാന്തം
ജൂലൈ 13: ഇലക്റ്റീവ് ഇംഗ്ലീഷ്
ജൂലൈ 14: ആർട്ട് 4- ക്രാഫ്റ്റ്

ഐസിഎസ്ഇ പത്താം ക്ലാസ്

 ഐസി‌എസ്ഇ ക്ലാസ് 10
 ജൂലൈ 2: ജിയോഗ്രഫി-എച്ച്സിജി പേപ്പർ 2
 ജൂലൈ 4: ആർട്ട് പേപ്പർ 3 (അപ്ലൈഡ് ആർട്ട്) 
 ജൂലൈ 6: ഗ്രൂപ്പ് III എലക്ടീവ്
 ജൂലൈ 6: ടെക്നിക്കൽ ഡ്രോയിംഗ് ആപ്ലിക്കേഷനുകൾ                        
ജൂലൈ  8: ഹിന്ദി

ജൂലൈ 10: ബയോളജി-സയൻസ് പേപ്പർ 3
ജൂലൈ 12: ഇക്കണോമിക്സ് (ഗ്രൂപ്പ് II ഇലക്റ്റീവ്)