മലയാളിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തു; അഞ്ച് മലയാളികൾക്ക് കൊറോണ

ഹൈദരാബാദ്: മരണാനന്തര ചടങ്ങിൽ പങ്കെടുത്ത അഞ്ച് പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തെലങ്കാനയിലെ മലയാളിയായ വിജയകുമാറിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത അഞ്ച് മലയാളികൾക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മരിച്ചയാളുടെ ഭാര്യയ്ക്കും കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്നാണ് മറ്റുള്ളവർക്കും പരിശോധന നടത്തിയത്. അതേസമയം വിജയകുമാർ കൊറോണ ബാധിച്ചല്ലായിരുന്നു മരണപ്പെട്ടത്.

ആലപ്പുഴ ജില്ലയിലെ കായംകുളം സ്വദേശിയായ വിജയകുമാർ മെയ് 17 നാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചത്.
വിജകുമാറിന്റെ മരണാനന്തര ചടങ്ങുകളിൽ നിരവധി പേർ പങ്കെടുത്തിരുന്നു. തുടർന്ന് ഇദ്ദേഹത്തിന്റെ ഭാര്യക്ക് രോഗലക്ഷങ്ങൾ കണ്ട് പരിശോധിച്ചപ്പോഴാണ് ഇവർക്ക് വൈറസ്‌ ബാധിച്ച കാര്യം അറിഞ്ഞത്. തുടർന്ന് ചടങ്ങുകളിൽ പങ്കെടുത്ത മറ്റുള്ളവരേയും പരിശോധിച്ചൾ ഇതിൽ അഞ്ച് മലയാളികൾക്ക് കൂടി രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇവർ മരിച്ചയാളുടെ ബന്ധുക്കളും കൂടിയാണെന്നാണ് വിവരം.

രോഗം സ്ഥിരീകരിച്ചവരെയെല്ലാം ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഞ്ചുപേരിൽ 66 വയസുള്ള ഒരു സ്ത്രീയുമുണ്ടെന്നാണ് വിവരങ്ങൾ.
അതേസമയം ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷൻ പരിധിയിൽ കൊറോണ പടർന്നുപിടിക്കുകയാണ്.