ബെവ് ക്യൂ ആപ്പിൽ അഴിമതി ; മാസം 1.5 കോടി, വർഷം 18 കോടി സർക്കാർ നഷ്ടമാക്കി; എൽദോസ് കുന്നപ്പിള്ളി

കൊച്ചി: മദ്യവിൽപ്പനയ്ക്ക് ബെവ് ക്യൂ ആപ്പ് സർക്കാർ നിർമിച്ചിരുന്നെങ്കിൽ കോടികൾ സ്വകാര്യ കമ്പനിക്ക് നൽകേണ്ടി വരില്ലായിരുന്നെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ഒരു ആപ്പ് തുടങ്ങാൻ കൂടി വന്നാൽ 2 ലക്ഷം രൂപ ചെലവ് വരും. മെയിൻറനൻസ് ചെലവ്ആയിരങ്ങളിൽ ഒതുങ്ങിയേനെ. ദിവസം 10 ലക്ഷം പേർ ബെവ്കോയിൽ നിന്നും മദ്യം വാങ്ങുന്നു. ബാറുകളിൽ നിന്നും 5 ലക്ഷം പേർ. പുതിയ ആപ്പ് ബെവ് ക്യൂ നിർമിച്ചവർക്ക് ദിനംപ്രതി ഒരാളിൽ നിന്നും 50 പൈസ വീതം ലഭിക്കും.10 ലക്ഷം ടോക്കണുകൾ എന്ന് കണക്കെടുമ്പോൾ ദിവസം 5 ലക്ഷം, മാസം 1.5 കോടി, വർഷം 18 കോടി. നിസ്സാര തുകയല്ല. ആപ് വികസനത്തിനും സംരക്ഷണത്തിനും വേണ്ടി വരുന്ന തുകയുടെ അനേക മടങ്ങാണിത്. പുതിയൊരു അഴിമതി മണക്കുന്നുണ്ടെന്നും കുന്നപ്പിളളി ഫെയ്സ് ബുക്കിൽ കുറിച്ചു.

എൽദോസ് കുന്നപ്പിള്ളി എം എൽ എ യുടെ ഫെയ്സ് ബുക്ക് പോസ്റ്റ്:

ബെവ് ക്യൂ ആപ്പ് സർക്കാരിന് നിർമിക്കാമായിരുന്നില്ലേ? കോടികൾ സ്വകാര്യ കമ്പനിക്ക് നൽകണോ?
ദിവസം 10 ലക്ഷം പേർ ബെവ്കോയിൽ നിന്നും മദ്യം വാങ്ങുന്നു. ബാറുകളിൽ നിന്നും 5 ലക്ഷം പേർ. പുതിയ ആപ്പ് ബെവ് ക്യൂ നിർമിച്ചവർക്ക് ദിനംപ്രതി ഒരാളിൽ നിന്നും 50 പൈസ വീതം ലഭിക്കും.
10 ലക്ഷം ടോക്കണുകൾ എന്ന് കണക്കെടുമ്പോൾ ദിവസം 5 ലക്ഷം, മാസം 1.5 കോടി, വർഷം 18 കോടി. നിസ്സാര തുകയല്ല. ആപ് വികസനത്തിനും സംരക്ഷണത്തിനും വേണ്ടി വരുന്ന തുകയുടെ അനേക മടങ്ങാണിത്.

ഒരു ആപ്പ് തുടങ്ങാൻ കൂടി വന്നാൽ 2 ലക്ഷം രൂപ ചെലവ് വരും. മെയിൻറനൻസ് ചെലവ്ആയിരങ്ങളിൽ ഒതുങ്ങിയേനെ. ആകെ മൊത്തം ടോട്ടൽ പുതിയൊരു അഴിമതി മണക്കുന്നുണ്ട്…

വരും ദിവസങ്ങളിൽ കണ്ടറിയാം, അല്ലെങ്കിൽ കേട്ടറിയാം…

അതേസമയം മദ്യത്തിനു ടോക്കണിനായുള്ള ആപ് –ബെവ് ക്യൂവിനു – ഗൂഗിള്‍ അനുമതി ഇന്നു ലഭിച്ചേക്കും. പ്ലേ സ്റ്റോറില്‍ അപ് ലോഡ് ചെയ്യുന്നതിനാണ് സുരക്ഷാ അനുമതി തേടി ബവ്കോ ഗൂഗിളിനെ സമീപിച്ചത്. ഇന്നു അനുമതി ലഭിച്ചാല്‍ ശനിയാഴ്ചയോ തിങ്കളാഴ്ചയോ മദ്യക്കടകള്‍ തുറന്നേക്കും

തിങ്കളാഴ്ച വൈകുന്നേരമാണ് ബെവ് ക്യൂ ആപിന്‍റെ സുരക്ഷാ അനുമതിയ്ക്കായി ബെവ്കോ ഗൂഗിളിനെ സമീപിച്ചത്. ചൊവ്വാഴ്ച തന്നെ അനുമതി ലഭിക്കുമെന്നായിരുന്നു ബവ്കോയുടെ പ്രതീക്ഷ. എന്നാല്‍ അനുമതി വൈകി. ഇന്നു അനുമതി കിട്ടിയാല്‍ ഉടന്‍ പരീക്ഷണ പ്രവര്‍ത്തനത്തിലേക്ക് പോകും. അതിനു ശേഷം ആപ് ഉപഭോക്താക്കള്‍ക്കായി തുറന്നു നല്‍കും. പ്ലേ സ്റ്റോറില്‍ നിന്നു സൗജന്യമായി ആപ് ഡൗണ്‍ലോഡ് ചെയ്യാം. ടോക്കണ്‍ എടുക്കുന്നവര്‍ക്ക് അടുത്ത ദിവസം രാവിലെ ഒന്‍പതു മുതല്‍ മദ്യം ലഭിക്കും.

ബവ്കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട് ലെറ്റുകളില്‍ നിന്നും ബാറുകളില്‍ നിന്നും ബിയര്‍ വൈന്‍ പാര്‍ലറുകളില്‍ നിന്നും മദ്യം വാങ്ങാന്‍ ഈ ടോക്കണ്‍ ഉപയോഗിക്കാം. എന്നാല്‍ ഗൂഗിള്‍ ക്ലിയറന്‍സ് വൈകുകയോ പരീക്ഷണ പ്രവര്‍ത്തനത്തില്‍ പരാജയപ്പെടുകയോ ചെയ്താല്‍ മദ്യക്കടകള്‍ തുറക്കുന്നത് നീണ്ടേക്കും. സംസ്ഥാനത്തെ 545 ബാറുകളും 220 ബിയര്‍ വൈന്‍ പാര്‍ലറുകളും പാഴ്സല്‍ വില്‍ക്കുവാന്‍ സമ്മത പത്രം ബവ്കോയ്ക്ക് നല്‍കി കഴിഞ്ഞു.

ബാര്‍, ബിയര്‍ വൈന്‍ പാര്‍ലറുകള്‍ ഒരു ടോക്കണിനു 50 പൈസ വീതം ആപ് നിര്‍മിക്കുന്ന ഫെയര്‍കോഡ് കമ്പനിക്ക് നല്‍കണം. ബെവ് കോയ്ക്കും കൺസ്യൂമർ ഫെഡിനുമായി 301 വിൽപന കേന്ദ്രങ്ങളും 605 ബാറുകളും 387 ബിയര്‍ വൈന്‍ പാര്‍ലറുകളുമാണ് സംസ്ഥാനത്തുള്ളത്.