തിരുവനന്തപുരം: കേരളത്തിലെത്തുന്ന പ്രവാസികളെല്ലാം രോഗവാഹകരാണെന്ന് കുപ്രചരാണം നടത്താന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ദിവസം പുതുതായി രോഗബാധയുണ്ടായത് പുറത്ത് നിന്ന് വന്നവര്‍ക്കാണെന്ന് പറഞ്ഞത് ചില കേന്ദ്രങ്ങള്‍ തെറ്റായി പ്രചരിപ്പിച്ചു. രോഗം എവിടെ നിന്നാണ് വന്നതെന്നും അതിനെ പ്രതിരോധിക്കാനും വേണ്ടിയാണ് ഇത് പറഞ്ഞത്.
നമ്മുടെ സഹോദരങ്ങള്‍ക്ക് അവര്‍ക്ക് വരാന്‍ അവകാശപ്പെട്ട മണ്ണിലേക്കാണ് വരുന്നത്. അവരെ സംരക്ഷിക്കണം, ഇവിടെയുള്ളവര്‍ സുരക്ഷിതരുമാകണം. സംസ്ഥാന അതിര്‍ത്തിയില്‍ ഒരു നിയന്ത്രണവുമില്ലാതെ റെഡ് സോണില്‍ ഉള്ളവര്‍ വന്ന് അടുത്തിടപഴകിയാല്‍ ഇന്നത്തെക്കാലത്ത് വലിയ അപകടമാണ്. അതുകൊണ്ടാണ് വാളയാര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിക്കേണ്ടിവനന്നത്. അതിന് പ്രത്യേക അര്‍ത്ഥം കല്‍പ്പിക്കേണ്ട.- അദ്ദേഹം പറഞ്ഞു.
കേരളത്തിലെത്തുന്ന പ്രവാസികളാകെ രോഗവാഹകരാണെന്നോ മാറ്റിനിര്‍ത്തപ്പെടേണ്ടവരാണെന്നോ അര്‍ത്ഥമില്ല. അങ്ങനെയാക്കി തീര്‍ക്കുന്നവര്‍ക്ക് മറ്റു ലക്ഷ്യങ്ങളുണ്ട്. വരുന്നവരില്‍ മഹാഭൂരിപക്ഷംപേരും രോഗമില്ലാത്തവരാണ്. വരുമ്പോള്‍ തന്നെ ആരാണ് രോഗവാഹകര്‍, ബാധിക്കാത്തവര്‍ എന്ന് തിരിച്ചറിയാന്‍ സാധിക്കില്ല. കൂടുതല്‍ കര്‍ക്കര്‍ശമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയെ വഴിയുള്ളു. കുപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്ക് വേറെ ഉദ്ദേശങ്ങള്‍ കാണും. അത്തരം കുപ്രചരണങ്ങളില്‍ ജനങ്ങള്‍ കുടുങ്ങിപ്പോകാന്‍ പാടില്ല.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.