Home Local News റിയാദിൽ കരുനാഗപ്പള്ളി സ്വദേശി ഉറുമ്പുകടിയേറ്റ് മരിച്ചു

റിയാദിൽ കരുനാഗപ്പള്ളി സ്വദേശി ഉറുമ്പുകടിയേറ്റ് മരിച്ചു

0

റിയാദ്: ബംഗ്ലഫില്‍ താമസിക്കുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഉറുമ്പുകടിയേറ്റ് മരിച്ചു. കരുനാഗപ്പള്ളി എം നിസാമുദ്ദീന്‍ (45) ആണ് ഇന്നലെ രാത്രി എക്സിറ്റ് 28ലെ സുലൈമാന്‍ അല്‍ഹബീബ് ആശുപത്രിയില്‍ മരിച്ചത്. രാത്രി റൂമില്‍നിന്നാണ് കറുത്ത ഉറുമ്പ് കടിച്ചത്. ഉടന്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

20 വര്‍ഷത്തിലധികമായി റിയാദിലുള്ള ഇദ്ദേഹം ബംഗ്ലഫില്‍ മിഠായിക്കട നടത്തുകയാണ്. മുഹമ്മദ് കുഞ്ഞ്- ഫാത്തിമാബി ദമ്പതികളുടെ മകനാണ്. കുടുംബസമേതം ബഗ്ലഫിലാണ് താമസം. ഭാര്യ: റസീന. മക്കള്‍: മുഹമ്മദ് അമീന്‍, ആദില്‍ അദ്നാന്‍ (ഇന്ത്യന്‍ എംബസി സ്‌കൂള്‍ വിദ്യാര്‍ഥികൾ).

LEAVE A REPLY

Please enter your comment!
Please enter your name here