കുവൈറ്റ്: കൊറോണ ബാധിച്ച് ചികത്സയിലായിരുന്ന ഒരു മലയാളി കൂടി കുവൈറ്റിൽ മരിച്ചു. കണ്ണൂർ മേലെചൊവ്വ എംആര്‍സി റോഡ് പുത്തൻപുരയിൽ പരേതനായ അണി മൽ കരുണാകരന്റെയും ലീലയുടെയും മകൻ അനൂപ് (51) ആണ് മരിച്ചത്.
കഴിഞ്ഞ 15 വർഷമായി കുവൈറ്റിൽ ജോലി ചെയ്ത് വരികയായിരുന്ന അനൂപ് മെയ് 10 മുതൽ അദാൻ ആശുപത്രിയിൽ കൊറോണ ബാധിച്ച് ചികിത്സയിലായിരുന്നു.
സ്വകാര്യ കമ്പനിയിൽ ടെക്‌നീഷ്യൻ ആയിരുന്നു.
ഭാര്യ ജിഷ. മൂത്ത മകൾ പൂജ മംഗാപുരത്ത് എം ബി ബി എസ് വിദ്യാര്‍ഥിയാണ്. ഇളയ മകൾ അശ്വതി.