ആലപ്പുഴയില്‍ കൊറോണ സ്ഥിരീകരിച്ച പൂർണ്ണഗര്‍ഭിണിയായ നഴ്​സിന്റെ ഭർത്താവിനും രോ​ഗം

ആലപ്പുഴ: കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച മാവേലിക്കര സ്വദേശിയായ ഗര്‍ഭിണിയുടെ ഭര്‍ത്താവിനാണ് ഇന്ന് ആലപ്പുഴയിൽ
രോഗബാധ സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇതോടെ വൈറസ് ബാധിച്ച്‌ ചികിത്സയിലുള്ള രോ​ഗികളുടെ എണ്ണം ആറായി. മേയ് ഒമ്പതിന് കുവൈറ്റില്‍ നിന്ന്​ നെടുമ്പാശ്ശേരിയില്‍ വിമാനത്തിലെത്തിയ ഇദ്ദേഹം ടാക്സിയില്‍ വീട്ടിലെത്തി ക്വാറന്‍റീനില്‍ ആയിരുന്നു. അദ്ദേഹത്തെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

കുവൈറ്റില്‍ നഴ്സായ യുവതി പൂര്‍ണഗര്‍ഭിണിയാണ്​. ചെന്നിത്തല സ്വദേശിനിയായ യുവതിയുടെ വിവാഹം ഒരു വര്‍ഷം മുമ്പായിരുന്നു. ഭര്‍ത്താവിനും കുവൈറ്റിലാണ് ജോലി. യുവതിയുടെ പിതൃസഹോദരന്റെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇരുവരും. പരിശോധനഫലങ്ങള്‍ പോസിറ്റിവ്​ ആണെന്ന്​ കണ്ടതോടെ ആംബുലന്‍സ് എത്തി ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക്​ മാറ്റി.