Home World ഹോളിവുഡ് താരം ഗ്രിഗറി ടൈറെയ് ബോയിസും കാമുകിയും വീട്ടിൽ മരിച്ച നിലയിൽ

ഹോളിവുഡ് താരം ഗ്രിഗറി ടൈറെയ് ബോയിസും കാമുകിയും വീട്ടിൽ മരിച്ച നിലയിൽ

0

നെവദ(യുഎസ്): ഹോളിവുഡ് താരം ഗ്രിഗറി ടൈറെയ് ബോയിസിനെയും കാമുകി നതാലി അഡേപൗവിനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അമേരിക്കയിലെ ലാസ് വേഗാസിലെ വീട്ടിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. 30 വയസാണ് താരത്തിനുണ്ടായിരുന്നത്. അതേസമയം ഇരുവരുടെയും മരണ കാരണം എന്താണ് വ്യക്തമായിട്ടില്ല.

കഴിഞ്ഞ 13നാണ് ഗ്രിഗറിയുടെയും കാമുകിയുടെയും മൃതദേഹങ്ങൾ വീട്ടിനുള്ളില്‍ കണ്ടെത്തിയത്. മൃതദേഹങ്ങളുടെ ടോക്‌സിക്കോളജി റിപ്പോർട്ടിനുള്ള കാത്തിരിപ്പിലാണ് പൊലീസ്. മരണകാരണം അസ്വാഭാവികമല്ലെന്ന പ്രഥമിക നിഗമനത്തിലാണ് അധികൃതർ.

ട്വിലൈറ്റ് എന്ന സിനിമയിലൂടെ പ്രസിദ്ധനായ താരമാണ് ട്രിഗറി. ലോകമാകെ വലിയ തരംഗം സൃഷ്ടിച്ച സിനിമയാണ് 2008-ൽ ഇറങ്ങിയ ട്വിലൈറ്റ്. ഒരു റൊമാൻറിക്-ഫാൻറസി ചലച്ചിത്രമാണ് ഇത്. കാതറീൻ ഹാർഡ്വിക്കാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. സ്റ്റീഫൻ മേയർ എഴുതിയ ട്വിലൈറ്റ് നോവലിനെ ആസ്പദമാക്കിയാണ് ഈ ചലച്ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

LEAVE A REPLY

Please enter your comment!
Please enter your name here