തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതുവരെ സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പകരം ഓണ്‍ലൈന്‍ ട്യൂഷന്‍ നടത്താം. പരീക്ഷകള്‍ നടത്താനായി ബസ് സംവിധാനം ഒരുക്കും.
തട്ടുകടകളില്‍ ആളുകളെ ഇരുത്തി ഭക്ഷണം നല്‍കരുത്. പാഴ്‌സല്‍ മാത്രമേ നല്‍കാന്‍ പാടുള്ളു. ഫോട്ടോ സ്റ്റുഡിയോകള്‍, ഇരു നിലയുള്ള ടെക്‌സറ്റയില്‍ സ്ഥാപനങ്ങള്‍, സത്ര ഹോള്‍സെയില്‍ സ്ഥാപനങ്ങള്‍, എന്നിവ തുറക്കാം. എന്നാല്‍ കുട്ടികളെയും കൂട്ടി ഷോപ്പിങ്ങിന് പോകരുത്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥീരികരിച്ച 12 പേരും പുറത്തുനിന്നും എത്തിയവരാണ്. ഇതില്‍ നാല് പേര്‍ വിദേശത്തുനിന്നും 8 പേരില്‍ ആറ് പേര്‍ മഹാരാഷ്ട്രിയല്‍ നിന്നും ഒരാള്‍ ഗുജറാത്തില്‍ നിന്നും മറ്റൊരാള്‍ തമിഴ്‌നാട്ടില്‍ നിന്നും എത്തിയതാണ്. ഇതുവരെ സംസ്ഥാനത്ത് 642 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.