ബെയ്ജിംഗ്: കൊറോണ മഹാമാരിക്ക് പിന്നാലെ ചൈനയിൽ ശക്തമായ ഭൂചലനം. ഭൂചലനത്തില്‍ നാല് പേര്‍ മരിക്കുകയും 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ചൈനയിലെ യുനാന്‍ പ്രവിശ്യയിലാണ് ശക്തമായ ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കൈയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് സംഭവിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് ക്വിയോജിയ കൗണ്ടിയിൽ ഭൂചലനമുണ്ടായത്
ഭൂചലനത്തിൽ പ്രദേശത്ത് നിരവധി വീടുകള്‍ തകര്‍ന്നു. ആളുകള്‍ പരിഭ്രാന്തരായി വീട് വിട്ട് പുറത്തേക്കോടി. പല സ്ഥലങ്ങളിലും മണ്ണിടിച്ചിലുണ്ടായി. രാത്രിയിൽ കിടന്നുറങ്ങുകയായിരുന്ന ആളുകൾ പരിഭ്രാന്തിയോടെ പുറത്തേക്കോടി. അതേസമയം മേഖലയിൽ രക്ഷാപ്രവർത്തനം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.