Home National ബീഹാറില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ഒമ്പത് തൊഴിലാളികള്‍ മരിച്ചു

ബീഹാറില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ഒമ്പത് തൊഴിലാളികള്‍ മരിച്ചു

0

പട്‌ന : ബീഹാറില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ഒമ്പത് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഭഗല്‍പൂരിലെ നൗഗാചിയയിലാണ് സംഭവം.

തൊഴിലാളികളുമായി പോയ ബസ് ഇരുമ്പു പൈപ്പുകളുമായെത്തിയ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയെത്തുടര്‍ന്ന് ട്രക്ക് മറിഞ്ഞ് ഇരുമ്പുപൈപ്പുകള്‍ ചിതറിവീണു.

ഇരുമ്പു പൈപ്പുകള്‍ക്കിടയില്‍പ്പെട്ടാണ് ഭൂരിഭാഗം പേരും മരിച്ചതെന്ന് നൗഗാചിയ പൊലീസ് സൂപ്രണ്ട് നിധി റാണി പറഞ്ഞു. മരിച്ചവരില്‍ മിക്കവരും ഈസ്റ്റ്, വെസ്റ്റ് ചമ്പാരണ്‍ ജില്ലകളില്‍ ഉള്ളവരാണെന്ന് പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി.

ഇന്ന് രാജ്യത്തുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ മരിച്ച അതിഥി തൊഴിലാളികളുടെ എണ്ണം 16 ആയി. ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലുമാണ് വ്യത്യസ്ത അപകടങ്ങളില്‍ ഏഴുപേര്‍ മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here