ബിഹാറിൽ മടങ്ങിയെത്തിയ 651 കുടിയേറ്റ തൊഴിലാളികൾക്ക് കൊറോണ

പാട്ന/ റാഞ്ചി: ബിഹാറിൽ ഇന്നലെ സ്വദേശത്തേക്ക് മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികളിൽ കൊറോണ പോസിറ്റീവ് രോഗികളുടെ എണ്ണം 651 ലേക്ക് ഉയർന്നു. ഇതോടെ പുറത്ത് വന്ന 8337 കൊറോണ ഫലങ്ങളിൽ 8% പോസിറ്റീവ് ആയത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഇത്തരത്തിൽ മടങ്ങി എത്തിയ എല്ലാ തൊഴിലാളികളുടെയും പരിശോധിക്കുകയാണെങ്കിൽ ബിഹാറിൽ 55,000 മുകളിൽ കുത്തനെയുള്ള കൊറോണ നിരക്കിൽ എത്തുമെന്നാണ് അശങ്കപെടുന്നത്. ദിവസേന ഉള്ള കൊറോണ പരിശോധന ആയിരത്തോളം ഉയർത്തണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ ആരോഗ്യവകുപ്പിനോട് ആവശ്യപെട്ടു. അയൽ സംസ്ഥാനമായ ജാർഖണ്ഡിലും കുടിയേറ്റ തൊഴിലാളികൾ വന്നതോടെ ഉള്ള പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

കൊറോണ വ്യാപനതിന്റെ തുടക്കത്തിൽ റാഞ്ചി ജാർഖണ്ഡിലെ ഹോട്ട്സ്പോട്ട് ആയിരുന്നു. ഇപ്പൊൾ റാഞ്ചിയിൽ ഉള്ളത് 20 പോസിറ്റീവ് കേസുകളാണ്