Home National മഹോബയിൽ കുടിയേറ്റ തൊഴിലാളികളുടെ വാഹനം മറിഞ്ഞ് മൂന്ന് പേർ മരിച്ചു

മഹോബയിൽ കുടിയേറ്റ തൊഴിലാളികളുടെ വാഹനം മറിഞ്ഞ് മൂന്ന് പേർ മരിച്ചു

0

ലക്നൗ: ഉത്തർപ്രദേശിലെ മഹോബ ജില്ലയിൽ ദേശീയപാതയിൽ കുടിയേറ്റ തൊഴിലാളികൾ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് മൂന്ന് പേർ മരിച്ചു. പന്ത്രണ്ട് പേർക്ക് പരിക്കേറ്റു. ഝാൻസി – മിർസപുർ ദേശിയ പാതയിൽ ഇന്നലെ അർധ രാത്രിയോടെ ആയിരുന്നു സംഭവം.

വാഹനത്തിൽ പതിനേഴോളം പേരാണ ഉണ്ടായിരുന്നത്. ഡെൽഹിയിൽ നിന്നും ഉള്ള ആളുകളെ കൊണ്ട് വരികയായിരുന്നു. യാത്രക്കിടെ ടയർ പൊട്ടിത്തെറിച്ച് വാഹനം മറിയുകയായിരുന്നുവെന്ന് മഹോബാ എസ് പി എം എൽ പറ്റിധാർ അറിയിച്ചു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്

LEAVE A REPLY

Please enter your comment!
Please enter your name here