Home World കൊറോണ പരത്തുന്നത് ഇന്ത്യന്‍ മുസ്ലിംങ്ങൾ: വിദ്വേഷ പ്രചാരണം നടത്തി; ഇന്ത്യക്കാരനെ യുഎഇ പിരിച്ചുവിട്ടു

കൊറോണ പരത്തുന്നത് ഇന്ത്യന്‍ മുസ്ലിംങ്ങൾ: വിദ്വേഷ പ്രചാരണം നടത്തി; ഇന്ത്യക്കാരനെ യുഎഇ പിരിച്ചുവിട്ടു

0

റാസല്‍ഖൈമ: സാമൂഹികമാധ്യമത്തിലൂടെ മത വിദ്വേഷ പ്രചാരണം നടത്തിയ ഒരു ഇന്ത്യക്കാരനെ കൂടി യുഎഇയില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. കൊറോണ പരത്തുന്നത് ഇന്ത്യന്‍ മുസ്ലിംകളാണെന്നും, ദില്ലി കലാപത്തില്‍ മുസ്ലിംകള്‍ കൊല്ലപ്പെട്ടത് നീതിയാണെന്നുമുള്ള വിദ്വേഷ പരാമര്‍ശമാണ് ഇയാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

റാസല്‍ഖൈമയിലെ ഒരു ഖനന സഥാപനത്തിലെ ഉദ്യോഗസ്ഥനായ ബിഹാര്‍ സ്വദേശി ബ്രാജ്കിഷോര്‍ ഗുപ്തയ്ക്ക് എതിരെയാണ് കമ്പനി നടപടിയെടുത്തത്. ഒരു ജൂനിയര്‍ ജീവനക്കാരന്‍ ഉള്‍പ്പെട്ട സംഭവം അന്വേഷിക്കുകയും ഈ വ്യക്തിയെ സ്റ്റീവിന്‍ റോക്കിലെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തതായി കമ്പനിയുടെ ബിസിനസ് ഡെവലപ്‌മെന്റ് ആന്‍ഡ് എക്‌സ്‌പ്ലോറേഷന്‍ മാനേജര്‍ ജീന്‍ ഫ്രാങ്കോയിസ് മിലിയന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here