Home National ശ്രീന​ഗറിലെ അഞ്ച് ഡോക്ടർമാർക്ക് കൊറോണ

ശ്രീന​ഗറിലെ അഞ്ച് ഡോക്ടർമാർക്ക് കൊറോണ

0

ശ്രീന​ഗർ: ശ്രീന​ഗറിലെ മൂന്ന് ആശുപത്രികളിലെ അഞ്ച് ഡോക്ടർമാർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇവരില്‍ നാല് പേര്‍ കൊറോണ രോഗിയെ ചികിത്സിച്ചവരാണ്. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നതാണ് മറ്റൊരു ഡോക്ടര്‍. ഇതോടെ ജമ്മു കശ്മീരിലെ രോ​ഗികളുടെ എണ്ണം 1188 ആയി. രോഗിയായ സ്ത്രീ ഞായറാഴ്ച രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. 75 വയസ്സുള്ള ഒരാൾ കൊറോണ ബാധയെത്തുടർന്ന് മരണപ്പെട്ടിരുന്നു.

കശ്മീരില്‍ ഇതുവരെ 13 ഡോക്ടര്‍മാരും മൂന്ന് നേഴ്സുമാരും ഉള്‍പ്പെടെ 21 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ കശ്മീരിലെ എസ്എംഎച്ച്എസ് ആശുപത്രിയിലെ ഇഎന്‍ടി വിഭാഗത്തില്‍ നിന്നുള്ളവരാണ്. ഒരാള്‍ ഓര്‍ത്തോപീഡിയാക് വിഭാഗത്തില്‍നിന്നും ദന്തരോഗവിഭാഗത്തില്‍നിന്നുള്ള ഡോക്ടറുമാണെന്ന് എസ്എംഎച്ച്എസ് ആശുപത്രി പ്രസ്താവനയില്‍ അറിയിച്ചു. ഇതുവരെ 13 കൊറോണ മരണമാണ് ശ്രീന​ഗറിൽ റിപ്പോര്‍ട്ട് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here