Home National നാലാമതും പെൺകുഞ്ഞ്; നാലു ദിവസമായ കുഞ്ഞിനെ അച്ഛനും മുത്തശ്ശിയും കൊന്നു കുഴിച്ചുമൂടി

നാലാമതും പെൺകുഞ്ഞ്; നാലു ദിവസമായ കുഞ്ഞിനെ അച്ഛനും മുത്തശ്ശിയും കൊന്നു കുഴിച്ചുമൂടി

0

മധുര: നാലു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തമിഴ്നാട്ടിൽ അച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി. മധുര ജില്ലയിലെ ചോഴവന്താനില പൂമേട്ടുതെരു സ്വദേശികളായ ധാവമണി, ഇയാളുടെ അമ്മ പാണ്ടി അമ്മാള്‍ എന്നിവര്‍ ചേര്‍ന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. നാലാമതും പെണ്‍കുഞ്ഞ് ജനിച്ചതില്‍ ഇവര്‍ അസ്വസ്ഥരായിരുന്നെന്നും ഇതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നുമാണ് പൊലീസ് പറഞ്ഞു.

എരിക്കിന്‍ പാല്‍ നല്‍കിയ ശേഷം കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം വൈഗ നദിക്ക് സമീപം മൃതദേഹം മറവ് ചെയ്തു. ഉറക്കത്തിനിടെ കുഞ്ഞ് മരിച്ചെന്നായിരുന്നു ഇവര്‍ നാട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പൊലീസില്‍ പരാതി നല്‍കി.

നാലാമതും പെണ്‍കുഞ്ഞായതിനാലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് ഇവരുടെ മൊഴി. പൊലീസ് ചോദ്യം ചെയ്തിട്ടും ഇരുവരും കൊലപാതകമാണെന്ന് പറഞ്ഞിരുന്നില്ല. പിന്നീട് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് മരണകാരണം വ്യക്തമായത്. ഇതോടെ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here