കേരളത്തിൽ 29 പേര്‍ക്ക് കൊറോണ; 28 പേര്‍ മടങ്ങിയെത്തിയവർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 21 പേര്‍ വിദേശത്തുനിന്നു വന്നവരും 7 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്നവരുമാണ്. ആർക്കും നെഗറ്റീവ് ആയിട്ടില്ല.

കൊല്ലം 6, തൃശൂർ 4, തിരുവനന്തപുരം 3, കണ്ണൂർ 3, പത്തനംതിട്ട 2, ആലപ്പുഴ 2, കോട്ടയം 2, കോഴിക്കോട് 2, കാസർകോട് 2, എറണാകുളം 1, പാലക്കാട് 1, മലപ്പുറം 1 എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകൾ. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കം വഴി രോഗം ബാധിച്ചു. ഇതുവരെ 630 പേർക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.