ന്യൂഡൽഹി: ഉംഫുൻ ചുഴലിക്കാറ്റിൽ നിന്നും രക്ഷ നേടാൻ എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാർഥിക്കുന്നുവെന്നും കേന്ദ്ര സർക്കാരിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു.
ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഈ കാര്യം വ്യെക്തമാക്കിയത്. ദേശീയ ദുരന്ത നിവാരണ സേനയുടെ 25 സംഘങ്ങളെ ചുഴലിക്കാറ്റ് നാശംവിതയ്ക്കാൻ ഇടയുള്ള മേഖലകളിൽ വിന്യസിച്ചിട്ടുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥർ അവലോകന യോഗത്തിനിടെ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
12 സംഘങ്ങൾ നിർദേശം ലഭിച്ചാലുടൻ രക്ഷാപ്രവർത്തനത്തിനായി രംഗത്തിറങ്ങാൻ സന്നദ്ധരായി നിലയുറപ്പിച്ചിട്ടുണ്ട്. ഇവരെ കൂടാതെ മറ്റ് 24 എൻഡിആർഎഫ് ടീമുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉംഫുൻ ചുഴലിക്കാറ്റ് രാജ്യമൊട്ടാകെ വീശിയടിക്കുന്ന പശ്‌ചാതലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനും നടപടികൾ സ്വീകരിക്കാനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചു ചേർത്തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മന്ത്രാലയത്തിലെയും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയിലെയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. യോഗത്തിന് ശേഷമാണന് മോദി ട്വീറ്റ് ചെയ്തത്.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച മുൻകരുതൽ നടപടികൾ വിലയിരുത്തിയെന്നും അവശ്യഘട്ടത്തിൽ ജനങ്ങളെ ഒഴിപ്പിക്കുന്നതിനും രക്ഷാപ്രവർത്തനത്തിനും സ്വീകരിക്കേണ്ട നടപടികളും ചർച്ച ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി.