Home Local News ആലപ്പുഴയിൽ കൊറോണ നിരീക്ഷണത്തിലായിരുന്ന ആൾ മരിച്ചു

ആലപ്പുഴയിൽ കൊറോണ നിരീക്ഷണത്തിലായിരുന്ന ആൾ മരിച്ചു

0

ആലപ്പുഴ: കൊറോണ നിരീക്ഷണത്തിൽ കഴിയുകയായിരുന്നയാൾ മരിച്ചു. ചെങ്ങന്നൂർ ആല സ്വദേശി എം.പി.സുരേഷ് (53) ആണ് മരിച്ചത്. അന്യസംസ്ഥാനത്ത് നിന്നും വന്നതിനെ തുടർന്ന് സുരേഷ് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. എന്നാൽ മരിക്കുമ്പോൾ ഇദ്ദേഹത്തിന് കൊറോണ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഒരാഴ്ച മുൻപാണ് ഇദ്ദേഹം തമിഴ്നാട്ടിൽ നിന്നും എത്തിയത്. ഹൃദയസ്തംഭനം മൂലമാകാം മരണം എന്നാണ് പ്രാഥമിക നിഗമനം.

അതിനിടെ കേരളത്തിൽ കൊവിഡിൻ്റെ സമൂഹവ്യാപന സാധ്യത കണ്ടെത്താനായി ഐസിഎംആറിൻ്റെ നേതൃത്വത്തിൽ പഠനം തുടങ്ങി. പഠനത്തിൻ്റെ ഭാഗമായി ഐസിഎംആറിൽ നിന്നുള്ള ഇരുപത് അംഗസംഘം കേരത്തിൽ എത്തിയിട്ടുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ഇവർ ആളുകളുടെ സാംപിളുകൾ ശേഖരിച്ച് പരിശോധിക്കും. തെരഞ്ഞെടുത്ത പഞ്ചായത്തുകളിൽ നിന്നും വിവിധ മേഖലകളിൽ നിന്നുള്ള നാൽപത് വീതം ആളുകളുടെ സാംപിൾ ശേഖരിച്ചാവും പരിശോധന.

LEAVE A REPLY

Please enter your comment!
Please enter your name here