റിയാദ് : കൊറോണ ബാധിച്ച് മലയാളി റിയാദിൽ മരിച്ചു. കൊല്ലം അഞ്ചൽ ഇടമുളക്കൽ ആതിര ഭവനിൽ മധുസൂദനൻപിള്ള (61)യാണ് കൊറോണ ബാധിച്ച് മരിച്ചത്. കൊറോണ ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ഐ സി യു വിലും പിന്നീട് വെന്റിലേറ്ററിലുമായിരുന്നു.
കഴിഞ്ഞ 5വർഷമായി സൗദിയിൽ സിസിസി കമ്പനിയിൽ ഡ്രൈവേഴ്സ് ട്രെയിനർ ആയി ജോലി ചെയ്യുകയായിരുന്നു. സൗദിയിൽ വരുന്നതിനു മുൻപ് ദുബായിലും കുവൈറ്റിലുമായി 25 വർഷം ജോലി ചെയ്തിരുന്നു .