ന്യൂഡെൽഹി: ഒന്നു മുതൽ 12 വരെയുള്ള ക്ലാസിനും പ്രത്യേകം ടിവി ചാനലുകൾ ഒരുക്കും. ഒരു രാജ്യം ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം സൗകര്യം സ്കൂൾ വിദ്യാഭ്യാസത്തിൽ നടപ്പാക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ. കമ്യൂണിറ്റി റേഡിയോകളും പോഡ്കാസ്റ്റുകളും ഉൾപ്പെടെ സാങ്കേതികത പഠനത്തിൽ ഉപയോഗപ്പെടുത്തും. പഠനത്തിനായി 3 സ്വയം പ്രഭ ചാനലുകൾ നിലവിലുണ്ടെന്ന് നിർമ്മലാ സീതാരാമൻ പറഞ്ഞു. പിഎം ഇ–വിദ്യ പദ്ധതി പ്രകാരം ഒട്ടേറെ പദ്ധതികൾ നടപ്പാക്കും. ഭിന്നശേഷിക്കാരായ കുട്ടികൾക്കും കാഴ്ചാപരവും കേൾവിപരമായും വെല്ലുവിളി നേരിടുന്ന കുട്ടികൾക്കും പ്രത്യേകം ഓൺലൈൻ പഠന സൗകര്യം.
പൊതുമേഖല മേഖലകൾക്കായി പ്രത്യേക നയം ആവശ്യമാണ്. നിലവിൽ മികച്ച രീതിയിലാണു പ്രവർത്തിക്കുന്നത്. പക്ഷേ പുതിയ ഒരു നയം വേണം. തന്ത്രപ്രധാനമായ മേഖല, മറ്റുള്ളവ എന്നിങ്ങനെ പൊതുമേഖല സ്ഥാപനങ്ങളെ തരംതിരിക്കും. തന്ത്രപ്രധാന മേഖലയിലെ പൊതുമേഖല സ്ഥാപനങ്ങൾ നോട്ടിഫൈ ചെയ്യും. ആ മേഖലയിൽ പൊതുമേഖല സ്ഥാപനങ്ങളുടെ എണ്ണം കുറയ്ക്കും. സ്വകാര്യ സ്ഥാപനങ്ങൾക്ക് കൂടുതൽ ഇടപെടൽ സാധ്യമാക്കുന്ന നയത്തിനാണു വഴി തുറക്കുന്നത്.