ഡോക്ടറെ കൈ കെട്ടി മര്‍ദ്ദിച്ച് റോഡിലൂടെ വലിച്ചിഴച്ച് പോലീസ് ; പിപിഇ കിറ്റുകളും മാസ്ക്കുകളും നല്‍കിയില്ലെന്ന് പരാതിപ്പെട്ടതിന്

വിശാഖപട്ടണം: സര്‍ക്കാര്‍ പിപിഇ കിറ്റുകളും എന്‍ 95 മാസ്ക്കുകളും ആവശ്യത്തിന് നല്‍കുന്നില്ലെന്ന് പരാതിപ്പെട്ട ​ഡോക്ടറെ പോലീസ് കൈ കെട്ടി മർദ്ദിച്ചു. സര്‍ക്കാരിനെ അവഹേളിച്ചുവെന്ന് ആരോപിച്ച് ആന്ധ്രാപ്രദേശിലാണ് ഡോക്ടര്‍ക്ക് പൊലീസിന്‍റെ ക്രൂരമര്‍ദ്ദനം. വിശാഖപട്ടണത്തുള്ള
ഡോ. സുധാകറിനാണ് പൊലീസിന്‍റെ ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്.

സുധാകറിന്‍റെ കൈ കെട്ടി മര്‍ദ്ദിച്ച് റോഡിലൂടെ പോലീസ് വലിച്ചിഴച്ചു. നര്‍സിപട്ടണം സര്‍ക്കാര്‍ ആശുപത്രിയിലെ അനസ്തിയോളജിസ്റ്റ് ആയിരുന്നു സുധാകര്‍. സര്‍ക്കാര്‍ പിപിഇ കിറ്റുകളും എന്‍ 95 മാസ്ക്കുകളും ആവശ്യത്തിന് നല്‍കുന്നില്ലെന്ന് പരാതിപ്പെട്ടതിന് ഈ മാസം ആദ്യം ഡോക്ടറെ സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം ഡോക്ടറെ മര്‍ദ്ദിച്ചത് വിവാദമായതോടെ കോണ്‍സ്റ്റബിളിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.