Home Local News കൊറോണ രോഗിയായ വയോധികൻ്റെ മൃതദേഹം ബസ് സ്റ്റാന്‍ഡില്‍

കൊറോണ രോഗിയായ വയോധികൻ്റെ മൃതദേഹം ബസ് സ്റ്റാന്‍ഡില്‍

0

അഹമ്മദാബാദ്: ​ കൊറോണ വൈറസ് ബാധിതനായ രോഗിയുടെ മൃതദേഹം ബസ് സ്റ്റാന്‍ഡില്‍ കണ്ടെത്തി. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. മെയ് പത്തിനാണ് 67 വയസുള്ള വയോധികനെ അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാൽ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഇദ്ദേഹത്തിന് രോ​ഗം സ്ഥിരികരിച്ചുവെന്ന് ഇയാളുടെ മകന്‍ മാധ്യമങ്ങളോട് പറഞ്ഞു. അച്ഛന്‍റെ മൃതദേഹം മെയ് 15ന് ബസ് സ്റ്റാന്‍ഡില്‍ നിന്ന് ലഭിച്ചതായി പൊലീസ് വിളിച്ചു പറയുകയായിരുന്നുവെന്നും മകന്‍ വ്യക്തമാക്കുന്നു.

അതേസമയം രോ​ഗ ലക്ഷണങ്ങളില്ലാത്ത ഇയാളെ മെയ് 14ന് ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നുവെന്ന് അഹമ്മദാബാദ് സിവില്‍ ആശുപത്രിയിലെ സ്പെഷ്യല്‍ ഓഫീസര്‍ എം എം പ്രഭാകര്‍ പറഞ്ഞു. ആശുപത്രി ഒരുക്കി നല്‍കിയ വാഹനത്തിലാണ് അദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ട് പോയത്. രോഗി വളരെ ചെറിയ ലക്ഷണങ്ങള്‍ മാത്രമാണ് കാണിച്ചിരുന്നതെന്നും പുതിയ പ്രോട്ടോക്കോള്‍ പ്രകാരമാണ് അദ്ദേഹത്തെ വീട്ടില്‍ ഐസോലേഷനിലാക്കാന്‍ ധാരണയായതെന്നും ആശുപത്രി വ്യത്തങ്ങൾ വ്യക്തമാക്കുന്നു.

വീട്ടില്‍ ഐസോലേഷനില്‍ കഴിയാമെന്ന് എഴുതി നല്‍കിയതോടെയാണ് ഇയാള്‍ക്കായി അധികൃതര്‍ ബസ് ഒരുക്കി നല്‍കിയതും. രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുന്ന കാര്യത്തെ കുറിച്ച് കുടുംബത്തിന് അറിയാമോയെന്ന കാര്യം പരിശോധിക്കണമെന്നും പ്രഭാകര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here