Home Local News പുതുപ്പള്ളി കാടമുറിയിൽ ആംബുലൻസുകൾ കൂട്ടിയിടിച്ചു; പത്ത് വയസുകാരൻ മരിച്ചു

പുതുപ്പള്ളി കാടമുറിയിൽ ആംബുലൻസുകൾ കൂട്ടിയിടിച്ചു; പത്ത് വയസുകാരൻ മരിച്ചു

0

കോട്ടയം: പുതുപ്പള്ളിക്ക് സമീപം കാടമുറിയിൽ ആംബുലൻസുകൾ കൂട്ടിയിടിച്ച് പത്ത് വയസുകാരൻ മരിച്ചു.തേവരുച്ചിറ റെജിയുടെ മകൻ റോഷനാണ് (10) മരിച്ചത്. വാകത്താനത്തിനും പുതുപ്പള്ളിയ്ക്കും ഇടയിൽ അമിത വേഗതയിലെത്തിയ രണ്ട് ആംബുലൻസുകൾ കൂട്ടിയിടിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തിൽ ആംബുലൻസുകളിൽ ഒന്ന് സാധനങ്ങൾ വാങ്ങുന്നതിനായി കടയിലേക്ക് നടന്നു വരികയായിരുന്ന കുട്ടിയെ ഇടിക്കുകയായിരുന്നു. തുടർന്ന് സമീപത്തുള്ള കടയുടെ മുമ്പിലെ പോസ്റ്റിലിടിച്ചാണ് ആംബുലൻസ് നിന്നത്. ആംബുലൻസിൽ രോഗികൾ ആരും ഉണ്ടായിരുന്നില്ല. 

ഗുരുതര പരിക്കുകളോടെ കുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ മറ്റാർക്കും പരിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here