ലണ്ടന്‍: കൊറോണ ബാധിച്ച് ബ്രിട്ടനില്‍ ഒരു മലയാളി കൂടി മരിച്ചു. കോഴിക്കോട് പുതുപ്പടിക്കടുത്തു കാക്കവയല്‍ ഇടശേരിപ്പറമ്പില് സ്റ്റാന്‍ലി സിറിയക് (49)ആണ് മരിച്ചത്. കൊറോണ ബാധിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയായി ഇദ്ദേഹം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
ഇതോടെ ബ്രിട്ടനില്‍ മരിച്ച മലയാളികളുടെ എണ്ണം പതിനാലായി. പതിനാറു വര്‍ഷമായി ലീഡ്സിനടുത്ത് പോന്റിഫ്രാക്ടിലെ നോട്ടിംഗ്ലിയില് താമസിച്ചുവരികയായിരുന്നു.ഭാര്യ: മിനി. മക്കള്‍: ആല്ബിന്, അഞ്ജലി.