Home State ആരാധനാലയങ്ങൾ തുറക്കണം; ചടങ്ങുകളിൽ അമ്പത് പേർക്കെങ്കിലും പങ്കെടുക്കാൻ അനുമതി വേണം: മാർ ആലഞ്ചേരി

ആരാധനാലയങ്ങൾ തുറക്കണം; ചടങ്ങുകളിൽ അമ്പത് പേർക്കെങ്കിലും പങ്കെടുക്കാൻ അനുമതി വേണം: മാർ ആലഞ്ചേരി

0

കോഴിക്കോട്: ആരാധനാലയങ്ങൾ തുറക്കാൻ അനുമതി ആവശ്യപ്പെട്ട് ഇൻ്റർ ചർച്ച് കൗൺസിൽ ചെയർമാൻ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മുഖ്യമന്ത്രിക്ക് കത്തയച്ചു.

ആരാധനാലയങ്ങളിലെ ചടങ്ങുകളിൽ അമ്പത് പേർക്കെങ്കിലും പങ്കെടുക്കാൻ അനുമതി നൽകണം എന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്.

ഇപ്പോഴത്തെ നിലയിൽ ലോക്ക് ഡൗൺ തുടർന്നാൽ ജനങ്ങളുടെ മാനസിക സംഘർഷം വർദ്ധിക്കുമെന്നും മാർ ജോർജ്ജ് ആലഞ്ചേരി കത്തിൽ പറയുന്നു. ആളുകളുടെ മാനസിക പിരിമുറുക്കത്തിൽ നിന്ന് മുക്തി നേടാൻ ആരാധനാലയങ്ങൾ തുറക്കേണ്ടത് ആവശ്യമാണെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലെ വിവിധ ക്രൈസ്തവ സഭാമേലധ്യക്ഷരും കത്തിൽ ഇതേ അഭിപ്രായമുന്നയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here