ഹൈദരാബാദ് : തെലങ്കാനയിലെ നിസാമാബാദിലുണ്ടായ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ രണ്ടുപേരും കാര്‍ ഡ്രൈവറുമടക്കം മൂന്നുപേര്‍ മരിച്ചു. മരിച്ചവരില്‍ ഒന്നര വയസ്സുള്ള പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു.
കോഴിക്കോട് ചെമ്പുകടവ് സ്വദേശി അനീഷ് (33) മകള്‍ അനാമിക ( ഒന്നര വയസ്സ്) , ഡ്രൈവര്‍ മംഗളൂരു സ്വദേശി സ്റ്റെനി എന്നിവരാണ് മരിച്ചത്.അപകടത്തില്‍ അനീഷിന്റെ ഭാര്യയ്ക്കും മൂത്തകുട്ടിക്കും പരിക്കേറ്റു. ബീഹാറില്‍ നിന്നും കേരളത്തിലേക്ക് വന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.
ബീഹാറില്‍ നിന്നും സ്വദേശമായ കോഴിക്കോട്ടേയ്ക്ക് വരികയായിരുന്നു. ബിഹാര്‍ വാസ് ലി ഗഞ്ചിലെ സ്കൂളിലെ അധ്യാപകനാണ് അനീഷ്. ഇവര്‍ സഞ്ചരിച്ച കാര്‍ ട്രക്കില്‍ ഇടിക്കുകയായിരുന്നു.